നെടുമങ്ങാട്: കേരള എൻജിഒ അസോസിയേഷൻ ആര്യനാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ ഫോറം കൺവീനർ പി.ജെ. നാൻസി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ്.എ. സുഷാഗ് അധ്യക്ഷനായി. നോർത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. അജിത് മുഖ്യപ്രഭാഷണം നടത്തി. ഐ. ബിജു, ജെ. മണിക്കുട്ടൻ, ജി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.